മുംബൈ: ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ജവാന്‍ അന്താരാഷ്ട്ര ബോക്സ് ഓഫീസില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്തു. റിലീസ് ചെയ്ത് 16-ാം ദിവസം ലോകമെമ്പാടും 953 കോടി രൂപയാണ് ജവാന്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവും ഷാരൂഖിന്റെ ഭാര്യയുമായ ഗൗരി ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ 'മുമ്പെങ്ങുമില്ലാത്ത വിജയം' എന്ന അടിക്കുറിപ്പോടെ സ്‌റ്റോറി പങ്കിട്ടു.
ഫിലിം ട്രേഡ് ഇന്‍സൈഡര്‍മാര്‍ പ്രവചിച്ചതുപോലെ, ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ 950 കോടി രൂപ പിന്നിട്ടിരിക്കുന്നു. ഇതേ ഗതി തുടര്‍ന്നാല്‍, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 1000 കോടി എന്ന നാഴികക്കല്ലില്‍ ചിത്രം എത്തുക എന്നത് അസാധ്യമായിരിക്കില്ല. ആഭ്യന്തര ബോക്സ് ഓഫീസില്‍ ചിത്രം മന്ദഗതിയിലാണ്, എന്നാല്‍ സ്ഥിരതയുള്ള വേഗത നിലനിര്‍ത്തുന്നു.
532 കോടി രൂപയാണ് ജവാന്‍ ഇതുവരെ ഇന്ത്യയില്‍ നേടിയത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 7ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ഷാരൂഖിനെ കൂടാതെ നയന്‍താരയും വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇവരെ കൂടാതെ സന്യ മല്‍ഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹര്‍ ഖാന്‍, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപിക പദുകോണും സഞ്ജയ് ദത്തും പ്രത്യേക വേഷങ്ങള്‍ ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്