തെലുങ്ക് താരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്നാണ് ഇപ്പോൾ സിനിമാലോകത്തെ ചൂടേറിയ ചർച്ച വിഷയം. വാർത്തകൾ പുറത്ത് വന്നതും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് നാഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള മുൻഭാര്യയും നടിയുമായ സാമന്തയുടെ പി.ആർ ടീമാണെന്ന് നാഗചൈതന്യയുടെ ആരാധകർ കുറ്റപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് സാമന്ത. ട്വിറ്ററിലൂടെയാണ് താരം ഈ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
പെൺകുട്ടികളെ പറ്റി ഗോസിപ്പ് വന്നാൽ അത് സത്യം, ആൺകുട്ടികൾക്കെതിരെയാണെങ്കിൽ പെൺകുട്ടി ഉണ്ടാക്കിയത്. നിങ്ങൾക്ക് ഇനിയും പക്വത വന്നില്ലെ, ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കു എന്നാണ് താരത്തിൻ്റെ മറുപടി.
2017ൽ വിവാഹിതരായ സാമന്ത-നാഗചൈതന്യ ദമ്പതികൾ 2021 ഒക്ടോബറിലാണ് വേർ പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷം സിനിമയിൽ സജീവമായ താരം പുതിയ സിനിമകളുടെ തിരക്കിലാണ്.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടേതായി അണിയറയിലുള്ളത്. താങ്ക്യു ആണ് നാഗചൈതന്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്