ജോ ആന്റ് ജോ ,18+ എന്നീ ചിത്രങ്ങളുടെ കോ റൈറ്ററും നിരവധി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ രവീഷ് നാഥ് സ്വതന്ത്ര സംവിധായകനാകുന്നു. സമാധാന പുസ്തകം എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകുന്നതാകും ചിത്രം.
എഡിജെ, രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോ ആന്റ് ജോ, 18+ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഈ ചിത്രത്തിന്റെ കോ റൈറ്ററായ അരുൺ ഡി ജോസ് എന്ന എഡിജെ. ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.
തിയേറ്ററിൽ ആളെ കയറ്റാൻ പേരെടുത്ത താരനിരയോ ബിഗ് ബജറ്റോ ആവശ്യമില്ലെന്ന് തെളിയിച്ച 2022-ലെ ഹിറ്റുകളിൽ ഒന്നായിരുന്നു 'ജോ ആൻഡ് ജോ'.
നിഖില വിമൽ, നസ്ലെൻ, മാത്യൂ തോമസ്, സ്മിനു സുജോ തുടങ്ങിയവർ ആയിരുന്നു ജോ ആൻഡ് ജോയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നസ്ലെൻ, മാത്യു, നിഖില വിമൽ, ബിനു പപ്പു, മീനാക്ഷി തുടങ്ങിയവരാണ് 18+ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം ജനുവരിയിൽ ആയിരുന്നു 18+ന്റെ പ്രഖ്യാപനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്