സൈനയുടെ റിലീസിങ് ഏപ്രില്‍ 23ന് ആമസോണ്‍ പ്രൈമില്‍

APRIL 16, 2021, 6:51 PM

ഇന്ത്യന്‍ ബാഡ്മിന്റനെ ലോകവേദിയിലെത്തിച്ച സൈന നെഹ്വാളിന്റെ ജീവിത കഥ റീലീസിംഗിന് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ ഏപ്രില്‍ 23നാണ് പരിണീതി ചോപ്ര നായികയായി എത്തുന്ന സെനയുടെ റിലീസിങ്.

സൈന നെഹ്വാളെന്ന എന്ന താരത്തിന്റെ പോരാട്ടം, ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകള്‍, കളിക്കളത്തിലെ നിരാശയും ആവേശവും വിജയാഹ്ലാദവുമെല്ലാം ചിത്രത്തിലൂടെ ആരാധകര്‍ക്കായി സംവിധായകന്‍ അമോല്‍ ഗുപ്ത അണിയിച്ചൊരുക്കിയിരിക്കുന്നു.

സൈനയെ തന്നിലേക്ക് ആവാഹിക്കാന്‍ പരിണീതി ചോപ്രയ്ക്കായെന്നാണ് സിനിമാ നിരൂപകരുടെ വിലയിരുത്തല്‍. ചിത്രത്തിലൂടെ സൈനയ്ക്കൊപ്പം ബാഡ്മിന്റണ്‍ ലോകത്തിന്റെ ഭാഗമായ നിരവധി പേരും കഥാപാത്രമായി വരുന്നുണ്ട്.

vachakam
vachakam
vachakam

ആഗോളതലത്തിലിറങ്ങുന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ചതാണെന്ന് പരിണീതി പറയുന്നു. ലോകം മുഴുവന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസമായ സൈനയ്ക്ക് ആരാധകരുണ്ട്. ജീവിച്ചിരിക്കുന്ന, ഇപ്പോഴും കളിക്കളത്തില്‍ സജീവമായ ഒരു താരത്തിന്റെ ജീവിതം ചിത്രത്തിലൂടെ പകര്‍ന്നാടുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും പരിണീതി പറഞ്ഞു.

2019 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ കോവ്ഡ് മൂലം അത് മാറ്റിവച്ചു. ഒളിമ്ബിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായ സൈന നെഹ്വാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍, വിസ്മയിപ്പിക്കുന്ന മേക്കോവറിലാണ് പരിണീതിയെത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam