രഘുവരന്‍ ജീവനോടെയിരുന്നെങ്കില്‍ ..;  ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിണി

MARCH 19, 2023, 8:39 PM

ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും രഘുവരന്റെ സിനിമാ സാന്നിധ്യമുണ്ട്. ഹിന്ദി സിനിമയിലും രഘുവരന്റെ അഭിനയ മികവ് പതിഞ്ഞിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളില്‍ രഘുവരന്‍ ചെയ്ത അല്‍ഫോണ്‍സച്ചന്‍ മലയാളികളുടെ മനസ്സില്‍ മായാതെ പതിഞ്ഞ കഥാപാത്രമാണ്.

150 സിനിമകളില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തതിന് ശേഷമാണ് രഘുവരന്‍ അങ്ങൊഴിഞ്ഞത്. മലയാളി കൂടിയായി രഘുവരന്‍ അഭിനയത്തില്‍ ഡിപ്ലോമ നേടിയതിന് ശേഷമാണ് സിനിമാരംഗത്ത് സജീവമായത്.

രഘുവരന്റെ പതിനഞ്ചാം ചരമദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പാണ് ജീവിതപങ്കാളിയായിരുന്ന നടി രോഹിണി ട്വിറ്ററില്‍ പങ്കുവച്ചത്. രഘുവരന്‍ ജീവനോടെയിരുന്നെങ്കില്‍ സിനിമയുടെ ഈ കാലഘട്ടത്തെ ഒരു അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ സന്തോഷത്തോടെ ഇഷ്ടപ്പെടുമായിരുന്നുവെന്നാണ് രോഹിണി ഓര്‍മ്മിക്കുന്നത്.

vachakam
vachakam
vachakam

'2008 മാര്‍ച്ച് 19 ഒരു സാധാരണ ദിവസമായി തുടങ്ങിയെങ്കിലും എനിക്കും റിഷിക്കും ഇടയിലെ എല്ലാം അന്നേ ദിവസം മാറിമറിഞ്ഞു. സിനിമയുടെ ഈ മനോഹരമായ കാലത്തെ രഘു ഒരുപാട് ആസ്വദിച്ചേനെ, ഒരു നടന്‍ എന്ന നിലയിലും സന്തോഷവാനായിരുന്നേനെ' രോഹിണി കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam