ഫെമിനിസ്റ്റായതിനാല്‍ റിമയെ ഇപ്പോള്‍ ഇഷ്ടമല്ല: മറുപടി നൽകി റിമ കല്ലിങ്കല്‍ 

FEBRUARY 22, 2021, 10:49 PM

ഫെമിനിസ്റ്റായതിനാല്‍ റിമയെ ഇപ്പോള്‍ ഇഷ്ടമല്ല എന്ന് പറഞ്ഞ ആളിന് നടി റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഒരു ഫെമിനിസ്റ്റ് ആയതിന്റെ പേരില്‍ പരിഹസിക്കുന്നവര്‍ക്കെല്ലാം ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികള്‍ നല്‍കിയിട്ടുള്ള റിമയുടെ ഈ പുതിയ കമന്റും നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

താന്‍ സ്വന്തമായി വ്യക്തിത്വമുള്ളയാളാണെന്നും ഒരു ഫെമിനിസ്റ്റ് ആയിരിക്കുക എന്നത് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നുമായിരുന്നു റിമയുടെ കമന്റ്. സഖാവിന്റെ സഖി എന്ന് റിമയെ വിശേഷിപ്പിച്ചയാളിന് ഞാന്‍ സഖാവിന്റെ സഖി മാത്രമല്ല എന്ന് ചുട്ട മറുപടി നല്‍കിയ റിമയെ പ്രശംസകൊണ്ട് മൂടുകയാണ് ഇപ്പോള്‍ ആരാധകര്‍.

റിമയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് പരിഹാസ കമന്റ് എത്തിയത്. ‘ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷേ ഇപ്പോഴില്ല. ഫെമിനിസ്റ്റായതുകൊണ്ട്’ എന്നായിരുന്നു കമന്റ്. അല്‍പ്പ സമയത്തിനുള്ളില്‍ത്തന്നെ റിമയുടെ കുറിക്കുകൊള്ളുന്ന മറുപടി കമന്റുമെത്തി. ‘ഞാന്‍ സഖാവിന്റെ സഖി മാത്രമല്ല, എനിക്ക് സ്വന്തമായി വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് ആകുകയെന്നതോ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു താനും’ എന്നായിരുന്നു റിമയുടെ മറുപടി.

vachakam
vachakam
vachakam

കുറച്ചുനാളുകള്‍ക്കുമുന്‍പ് ഫെമിനിസ്റ്റുകളെ പരിഹസിച്ച് പുറത്തുവന്ന കമന്റിനും റിമ ചുട്ട മറുപടി നല്‍കിയിരുന്നു. ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല എന്ന കമന്റിന് അതേ ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികളേയുള്ളൂ. അതും ഞങ്ങള്‍ക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോള്‍ എന്ന് റിമ മറുപടി പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam