ബോളിവുഡിലെ ഏറ്റവും ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ 'ഡോണിന്റെ മൂന്നാം ഭാഗത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ അമിതാഭ് ബച്ചനും ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു.
നേരത്തെ 1978 ൽ റിലീസ് ചെയ്ത 'ഡോൺ' കാണുവാനായി പ്രേക്ഷകർ തിയേറ്ററിന് മുന്നിൽ നിൽക്കുന്ന ചിത്രം അമിതാഭ് ബച്ചൻ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'ഡോൺ 3'ൽ താരം അഭിനയിക്കുന്നു എന്ന അഭ്യൂഹങ്ങൾ പരന്നത്.
ഡോൺ' മൂന്നാം ഭാഗത്തിന്റെ തിരക്കഥ വർക്കുകൾ പുരോഗമിക്കുകയാണ്. ഫർഹാൻ അക്തർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.
അമിതാഭ് ബച്ചനെ നായകനാക്കി 'ഡോൺ' എന്ന സിനിമ ഒരുക്കിയ തന്റെ പിതാവ് ജാവേദ് അക്തറുമായി ഫർഹാൻ ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തിരക്കഥ പൂർത്തിയായാൽ ഉടൻ സിനിമയുടെ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.അമിതാഭ് ബച്ചൻ നായകനായ ചിത്രത്തിന്റെ റീമേക്ക് 2006ലാണ് റിലീസ് ചെയ്തത്. ചിത്രം നേടിയ മികച്ച വിജയത്തിന് പിന്നാലെ 2011ൽ ഫർഹാൻ 'ഡോൺ 2' എന്ന സിനിമയും ഒരുക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്