എന്റെ കുടുംബത്തിൽ തന്നെ ഉണ്ടായിരുന്നു ഒരു മുരളി

JANUARY 23, 2021, 5:42 PM

‘വെള്ളം’ സിനിമയിലെ ജയസൂര്യയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടു ധാരാളം കുറിപ്പുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്. എന്നാൽ സിനിമ കാണാതെ ജയസൂര്യയെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായികയായ രതീന ഷേർഷാദ്.  

രതീനയുടെ കുറിപ്പ് വായിക്കാം:

vachakam
vachakam
vachakam

ജയസൂര്യ, സോറി നിങ്ങളുടെ മുരളിയെ ഞാൻ കണ്ടതേയില്ല !.  പക്ഷെ അതുപോലൊരാളെ എനിക്കറിയാം, എന്റെ കുടുംബത്തിൽ തന്നെ ഉണ്ടായിരുന്നു. അതെ രൂപം, അതെ നടത്തം, അതെ സംസാരം, അതെ ചിരി അതെ അവസ്ഥ ! മുഴുവൻ സമയവും മുരളിയെ പോലെ മൂപ്പരും വെള്ളത്തിൽ തന്നെയായിരുന്നു.

എന്നെ വല്യ ഇഷ്ടാരുന്നു എനിക്കും ! കുടിച്ചു വീട്ടിൽ കയറരുതെന്നു പറയുമ്പോൾ പിന്നിലൂടെ വന്നു എനിക്ക് ഇഷ്ടമുള്ളതൊക്കെ ജനാലയിൽ വച്ച് മാറി നിക്കും. കളർ പെന്സിലുകളും ബ്രഷും പെയിന്റും, പുസ്തകങ്ങളും എഴുതി കൂട്ടാൻ കെട്ടുകണക്കിനു പേപ്പറുകളും കൂടെ മിട്ടായികളും പ്രിയപ്പെട്ട പലഹാരങ്ങളും. ഞാൻ വളർന്നു പോത്തു പോലായിട്ടും ആ സ്നേഹം അങ്ങനെ തന്നെ. 

മുരളിയെ പോലെ എല്ലാർക്കും മൂപര് കുടിയൻ. മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട് , എന്റെ കല്യാണത്തിന്! പക്ഷെ മൂപ്പര് പോയി. കുടിച്ചു കുടിച്ചു മരിച്ചു എന്ന് എല്ലാരും ഇപ്പഴും പറയും. പ്രജീഷ് ഭായ്. ഒന്നും പറയാനില്ല! മുരളിയെപോലെ ഒരാൾ നമുക്കിടയിൽ ഉണ്ട് , സമൂഹത്തിനു മുന്നിൽ പരാജിതനായോ, പരാജയത്തിൽ നിന്ന് കരകയറിയോ അവർ എവിടെയൊക്കെയോ ഉണ്ട് ! ഞാൻ കണ്ടിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam