രാംചരണ്‍ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന തെലുങ്ക് ചിത്രമാണ് 'ആര്‍സി 15'. ബോളിവുഡ് താരം കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. 200 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചിത്രത്തിന്റെ റിലീസ് തിയ്യതിയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ഈ വര്‍ഷത്തെ സംക്രാന്തി റിലീസ് ആയാണ് ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ റിലീസ് ചെയ്തത്. അടുത്ത സംക്രാന്തിക്ക് ചിരഞ്ജീവിയുടെ മകനായ രാം ചരണിന്റെ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. എങ്കിലും അടുത്ത സംക്രാന്തി സ്റ്റാര്‍ രാം ചരണ്‍ തന്നെയെന്ന് ആരാധകര്‍ പറയുന്നു. രാം ചരണിന്റെ ജന്മദിനമായ മാര്‍ച്ച് 27ന് അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കും.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീകാന്ത്, എസ്‌ജെ സൂര്യ, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, നാസര്‍, രഘു ബാബു, സമുദ്രക്കനി, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
തിരു, ആര്‍ രത്‌നവേല്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മലയാളിയായ ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ് തമനാണ് സംഗീതം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്