നിറത്തിന്റെ പേരില്‍ ബോളിവുഡ് സിനിമയില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര. ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ സിനിമയില്‍ ഓഡിഷന് ചെല്ലുമ്പോള്‍ വെളുത്തവരാണെങ്കില്‍ പെട്ടന്ന് അവസരം ലഭിച്ചേനേ എന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.
ഞാന്‍ സിനിമയിലെത്തിയപ്പോള്‍ എന്നെ ഡസ്‌കി എന്നാണ് വിശേഷിപ്പിച്ചത്. എന്താണ് ഈ ഡസ്‌കി എന്നോര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെട്ടു. ഒരു നടിയാകുമ്പോള്‍ സൗന്ദര്യവര്‍ധക വസ്തുവിന്റെ പരസ്യം ചെയ്യുന്നത് കരിയറിന്റെ ഭാഗമായിരുന്നു. അന്നത്തെ കാലത്ത് വിറ്റുകൊണ്ടിരുന്നതില്‍ മിക്കതും ഫെയര്‍നെസ് ക്രീമുകളായിരുന്നു.
വെളുത്ത നിറമുണ്ടെങ്കില്‍ കഥാപാത്രം ഉറപ്പാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പലപ്പോഴും കഥാപാത്രങ്ങള്‍ക്കായി എന്നെ വെളുപ്പിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളില്‍. ഒരു സിനിമയിലെ പാട്ടിന്റെ വരികളില്‍ 'പാല്‍ നിറമുള്ള പെണ്ണ്' എന്ന വിശേഷണമുണ്ടായിരുന്നു. അതിനായി എന്നെ 'പാല്‍ പോലെ' വെളുപ്പിച്ചു.''
ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറാനുള്ള കാരണവും പ്രിയങ്ക വ്യക്തമാക്കി. ബോളിവുഡിലെ രാഷ്ട്രീയ കളികള്‍ എനിക്ക് മടുത്തത് കൊണ്ടാണ്. അതെനിക്ക് വശമുണ്ടായിരുന്നില്ല. പലരുമായി എനിക്ക് കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നു. എന്നെ ഇന്‍ഡസ്ട്രിയുടെ ഒരു മൂലയിലേക്ക് തള്ളിയിട്ടു. എന്നെ ആരും സിനിമയിലേക്കെടുക്കാത്ത സ്ഥിതി വന്നു- പ്രിയങ്ക പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്