സിനിമ മേഖലയിൽ നടന്നുവരുന്ന പുരുഷാധിപത്യ മനോഭാവങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ .
ഒരു യുവതാരമായിരുന്ന ഞാൻ ചലച്ചിത്ര മേഖലയിൽ ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യത്തെ വളരെ ''സാധാരണം ' എന്ന നിലയിൽ അംഗീകരിച്ചിരുന്നു. സെറ്റിൽ മണിക്കൂറുകളോളം കാത്തിരിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതി. എന്റെ സഹനടനാണ് ഷൂട്ടിംഗ് എപ്പോൾ തുടങ്ങണം എന്ന് തീരുമാനിച്ചിരുന്നത്.
നിറം കാരണം ആദ്യം കാലങ്ങളിൽ ധാരാളം ബോഡി ഷെയ്മിങ്ങുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ' കറുത്ത പൂച്ച ' ' ഡെസ്കി' തുടങ്ങി ധാരാളം വിളിപ്പേരുകളാലും അപമാനിക്കപ്പെട്ടിരുന്നു. ഇതെല്ലം ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിൽ നിന്നാണ് വരുന്നത്.ഈ ചിന്തകൾ മാറ്റാൻ നമ്മുടെ അടുത്ത തലമുറക്ക് എങ്കിലും പറ്റണം പ്രിയങ്ക പറയുന്നു.
അറുപതോളം ബോളിവുഡ് സിനിമകളിൽ അഭിനയിച്ച പ്രിയങ്ക ചോപ്ര ഹോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചുരുക്കം ചില ഇന്ത്യൻ അഭിനേതാക്കളിൽ ഒരാളാണ്. ഒന്നിലധികം ഫാഷൻ മാഗസിനുകളുടെ കവർ പേജിൽ ഇടം പിടിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്