ഗാന്ധി പരാമർശം; ജനഗണമന ടീസര്‍ ട്രോളന്‍മാര്‍ക്കിടയില്‍ തരംഗമാകുന്നു! 

JANUARY 27, 2021, 12:59 PM

മലയാള സിനിമയിലെ സൂപ്പർതാരം പൃഥ്വിരാജും മികച്ച നടൻ സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം 'ജനഗണമന' യുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് (റിപ്പബ്ലിക് ഡേ) റിലീസ് ചെയ്തത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തെ സംബന്ധിച്ച് ട്രോളുകൾ നിറയുകയാണ്. ഇതിനുകാരണം ടീസറിന്‍റെ അവസാനം ഗാന്ധിജിയെ പരാമര്‍ശിച്ച് കൊണ്ടുള്ള പൃഥ്വിരാജിന്‍റെ ഡയലോഗാണ്. ഗാന്ധിയെ കൊന്നതിനു വരെ രണ്ടുപക്ഷം ഉള്ള നാടാണ് എന്ന് പൃഥ്വിരാജിന്റെ കുറ്റവാളി കഥാപാത്രം പോലീസ് ഉദ്യോഗസ്ഥനായ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തോട് മറുപടിയായി പറയുന്ന രംഗമാണ് ടീസറിന്റെ ഹൈലൈറ്റ്.

ഒരു പ്രമുഖ രാഷ്ട്രിയ പാര്‍ട്ടിയെ ഉന്നം വെച്ചാണ് പൃഥ്വിരാജ് പറഞ്ഞ ആ ഗാന്ധി പരാമർശം ഡയലോഗെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ മലയാള സിനിമയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഒരു കൂട്ടര്‍ മുതലെടുക്കുന്നു എന്ന് മറ്റു വിഭാഗവും വാദിച്ച് കൊണ്ട് ചര്‍ച്ചകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമായി നിറയുകയാണ്. റിപ്പബ്ലിക് ഡേ കൂടിയായിരുന്ന ഇന്നലെയാണ് ടീസർ റിലീസ് ആയത്. അതുകൊണ്ടുതന്നെ ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന രാഷ്ട്രീയം ചിലരെ ചൊടിപ്പിക്കുകയും ചിലരെ ആവേശഭരിതരാക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ടീസർ ട്രെൻഡിങ്ങിൽ ആയിരിക്കുകയാണ്. 

സച്ചിയുടെ തിരക്കഥയിൽ അണിയിച്ചൊരുക്കിയ ഡ്രൈവിങ് ലൈസൻസ് എന്ന സൂപ്പർഹിറ്റിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’ സംവിധാനം ചെയ്യുന്നത് 'ക്വീന്‍' എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ്. തിരക്കഥ ഷരിസ് മുഹമ്മദ്. ഛായാഗ്രഹണം സുദീപ് ഇളമൺ. സംഗീതം ജേക്സ് ബിജോയ്. ടീസർ ഇറങ്ങിയതോടെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

vachakam
vachakam
vachakam

Summary: Prithviraj starrer janaganaman teaser getting political rivalry trolls on social media due to Gandhi mention. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam