എമ്പുരാൻ തുടങ്ങുകയാണെന്ന് സൂചന നൽകി പൃഥ്വിരാജ് സുകുമാരൻ . കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരം സുഖം പ്രാപിച്ചുവരികയാണ്. മൂന്നു മാസങ്ങൾക്ക് ശേഷം തിരികെയെത്തുന്നുവെന്നും ജോലിയിലേക്ക് ഉടൻ പ്രവേശിക്കുമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
'കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി. സുഖം പ്രാപിച്ചു കഴിഞ്ഞു. ജോലിയിൽ തിരിച്ചെത്തുകയാണ്. അപ്‌ഡേറ്റുകൾ എക്സ്ക്ലൂസീവായി നിങ്ങളോട് പങ്കുവക്കാൻ വാട്സ്ആപ്പ് ചാനൽ മികച്ച ഇടമായിരിക്കും എന്ന് കരുതുന്നു', എന്നാണ് ചാനലിൽ പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ്.
മോഹൻലാൽ നായകനായ 'ലൂസിഫർ' തിയേറ്ററുകളിലെത്തിയത് 2019ൽ ആണ്. മോഹൻലാലിന് പുറമെ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് പ്രേക്ഷകരെ ലൂസിഫറിലേക്ക് ആകർഷിച്ചു.
പ്രതീക്ഷകൾ തെറ്റിക്കാതെ ചിത്രം തിയേറ്ററുകളിൽ വമ്പൻ ഹിറ്റടിച്ചു. പിന്നാലെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്