"ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ"; തരംഗമയി ജനഗണമന ടീസർ!

JANUARY 26, 2021, 11:52 AM

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ജന ഗണ മന' എന്ന ചിത്രത്തിന്റെ പ്രമോ ടീസർ പുറത്തിറങ്ങി. പോലീസ് കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എത്തുമ്പോൾ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയായി പൃഥ്വിരാജ് സുകുമാരൻ എത്തുന്നു എന്നതാണ് പ്രൊമോ ടീസറിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കി തരുന്നത്. പൃഥ്വിരാജും സുരാജും തമ്മിലുള്ള മുഖാമുഖ സംഭാഷണമാണ് പ്രമോ ടീസറിൽ കാണാൻ സാധിക്കുന്നത്.  ഡിജോ ജോസ് ആന്റണി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.രാജ്യദ്രോഹക്കുറ്റത്തിന് അകത്തായ പൃഥ്വിരാജിന്റെ കഥാപാത്രത്തോട് ഒരിക്കലും ഇനി ഊരിപ്പോരാൻ പറ്റില്ല എന്ന് സുരാജ് വെഞ്ഞാറമൂട് പോലീസ് കഥാപാത്രം പറയുമ്പോൾ "ഞാൻ ഊരി പോരും, ഗാന്ധിജിയെ കൊന്നത് പോലും 2 പക്ഷം ഉള്ള നാടാ സാറേ" എന്നുള്ള പൃഥ്വിരാജിന്റെ മറുപടി ഡയലോഗ് റിപ്പബ്ലിക് ദിനം കൂടിയായ ഇന്ന്  ഏറെ പ്രസക്തവുമാണ്. അതുകൊണ്ടുതന്നെ ടീസർ ഇതിനോടകം യൂട്യൂബിലും സോഷ്യൽമീഡിയയിലും ആരാധകർ ആഘോഷമാക്കുകയാണ്.


പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ജനഗണമന നിർമ്മിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കു ശേഷം സുരാജും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ജനഗണമനക്കുണ്ട്. സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ച ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒട്ടിട്ടി പ്ലാറ്റ്ഫോമിൽ റിലീസായി ഇന്ത്യ മുഴുവൻ ചർച്ച ചെയ്ത ഒരു സിനിമയായി മാറിയിരുന്നു. കൈനിറയെ പ്രോജക്ടുകൾ ഉള്ള പൃഥ്വിരാജ് സുകുമാരനും 2021ൽ മികച്ച സിനിമകളുമായി പ്രേക്ഷകർക്കു മുന്നിലെത്താൻ ഒരുങ്ങുകയാണ്.

vachakam
vachakam
vachakam

Summary: Actors Prithviraj Sukumaran and Suraj Venjaramood shines in Janaganamana official promo teaser, released today.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam