‘നീലാംബലേ നീ വന്നിതാ’; പ്രീസ്റ്റിലെ പുതിയ ഗാനമെത്തി

FEBRUARY 25, 2021, 5:23 PM

മമ്മൂട്ടി നായകനായെത്തുന്ന ദി പ്രീസ്റ്റിലെ രണ്ടാമത്തെ ഗാനമെത്തി.  മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സുജാത മോഹൻ ആലപിച്ചിരിക്കുന്ന ‘നീലാംബലേ നീ വന്നിതാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.

രാഹുൽ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഛോട്ടാ മുംബൈ എന്ന മോഹൻലാൽ ചിത്രത്തിലൂടെ സിനിമ സംഗീത മേഖലയിലേക്ക് എത്തിയ രാഹുൽ രാജ് എസ്ര, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ ചിത്രങ്ങൾക്കായും സംഗീതം ഒരുക്കിയിട്ടുണ്ട്. 

മഞ്ജു വാര്യര്‍, നിഖിലാ വിമല്‍, സാനിയ ഇയ്യപ്പന്‍, രാഹുല്‍ രാജ്, എം.ജി.ശ്രീകുമാര്‍, ആന്റോ ജോസഫ്, എം.ജയചന്ദ്രന്‍, വിനീത് ശ്രീനിവാസന്‍, ഗോപിസുന്ദര്‍ തുടങ്ങി നിരവധിപേർ ഗാനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

vachakam
vachakam
vachakam

രാഹുൽ മമ്മൂട്ടിക്കായി സംഗീതം ഒരുക്കുന്ന ഏഴാമത്തെ ചിത്രമാണ് ദി പ്രീസ്റ്റ്. മുൻപ് അണ്ണൻ തമ്പി, ഫയർമാൻ, കസബ, വൈറ്റ് തുടങ്ങിയ ചിത്രങ്ങൾക്കായാണ് രാഹുൽ സംഗീതം ഒരുക്കിയത്. ബി കെ ഹരിനാരായണൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.

മാർച്ച് നാലാം തീയതിയാണ് ദി പ്രിസ്റ്റ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam