സീരിയൽ കില്ലറായി പ്രഭുദേവയുടെ 'ബശീര'; കേരള റിലീസ് 24ന്...

MARCH 18, 2023, 9:11 PM

പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'ബഗീര' കേരളത്തിൽ തീയേറ്റർ റിലീസിന് ഒരുങ്ങി. മാർച്ച് 24ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രം വിതരണം ചെയ്യുന്നത് ശ്രീ ബാല എന്റർടെയിൻമെന്റാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്.

ചിത്രത്തിൽ സീരിയൽ കില്ലറിന്റെ വേഷത്തിലാണ് പ്രഭു ദേവ എത്തുന്നത്. ഏഴ് നായികമാരാണ് ചിത്രത്തിലുള്ളത്. അമൈറ ദസ്തർ, രമ്യ നമ്പീശൻ, ജനനി അയ്യർ, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ, സാക്ഷി അഗർവാൾ, സോണിയ അഗർവാൾ എന്നിവരാണ് നായികമാർ. സായ് കുമാർ, നാസ, പ്രഗതി എന്നിവരും ചിത്രത്തിൽ പ്രധാന മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ഭരതൻ പിക്‌ചേഴ്‌സിന്റെ ബനറിൽ ആർ.വി. ഭരതനാണ് ചിത്രം നിർമ്മിക്കുന്നത്.

സംഗീതം നിർവഹിക്കുന്നത് ഗണേശൻ എസ്. ആണ്. ഛായാഗ്രഹണം സെൽവകുമാർ. എസ് കെ. റൂബനാണ് എഡിറ്റർ. നൃത്തസംവിധാനം : രാജു സുന്ദരം, വസ്ത്രാലങ്കാരം : സായ്, മേക്കപ്പ് :കുപ്പു സ്വാമി. വാർത്താപ്രചരണം: പി.ശിവപ്രസാദ്‌.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam