രാമനവമി ദിനത്തിൽ ആദിപുരുഷിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ 

MARCH 30, 2023, 8:36 AM

ശ്രീരാമൻ്റെ ജന്മദിനമായ രാമനവമി ആഘോഷവേളയിൽ പ്രഭാസ് ചിത്രം ആദി പുരുഷിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രഭാസിൻ്റയും സംവിധായകൻ ഓം റൗട്ടിൻ്റയും സോഷ്യൽ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റർ പങ്കുവെച്ചത് . രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാൻ്റെ ഭക്തി സാന്ദ്രമായ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാമനായി പ്രഭാസ് എത്തുമ്പോൾ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയും വേഷമിടുന്നു. ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍ രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്.

2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ജൂൺ 16-ന് റിലീസിനൊരുങ്ങുന്ന ആദിപുരുഷ്. രാമായണ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം.

vachakam
vachakam
vachakam

ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.

കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവന്‍ ഗൗഡ ,    സംഗീത സംവിധാനം - രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുല്‍.  പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam