മണിരത്നം സംവിധാനം ചെയ്യുന്ന പീരീഡ് ഡ്രാമ ചിത്രം 'പൊന്നിയിൻ സെൽവൻ 2' വിന്റെ ട്രെയിലർ റിലീസ് ചെയ്തു.
വന്തിയദേവന്റെയും അരുൺമൊഴി വർമ്മന്റെയും തിരിച്ചുവരവും നന്ദിനിയുടെ നിഗൂഢതകൾക്കുമുള്ള ഉത്തരവുമാണ് രണ്ടാം ഭാഗത്തിലുള്ളത്. ചെന്നൈയിൽ വച്ചുനടന്ന പരിപാടിയിലാണ് ട്രെയിലർ ലോഞ്ച് നടന്നത്.
ഐശ്വര്യ റായ് ബച്ചൻ, വിക്രം പ്രഭു, മണിരത്നം, ജയം രവി, കാർത്തി, തൃഷ, എ ആർ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കമൽ ഹാസനായിരുന്നു ചടങ്ങിൽ അതിഥിയായി എത്തിയത്. കൽക്കി കൃഷ്‍ണമൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം ഏപ്രിൽ 28ന് തിയേറ്ററിൽ എത്തും.
ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത്കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് 'പൊന്നിയിൻ സെല്‍വനി'ൽ അണിനിരക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്