മുംബൈ: കിംഗ് ഖാന്‍ ഷാരൂഖിന്റെ പഠാന്‍ തീയേറ്ററുകളില്‍ കോടികളുടെ കളക്ഷനാണ് വാരിക്കൂട്ടുന്നത്. ഇപ്പോള്‍ ഷാരൂഖ് ഖാനെ പുകഴ്ത്തി സാഹിത്യകാരന്‍ പൗലോ കൊയ്ലോ രംഗത്തെത്തിയിരിക്കുകയാണ്.
ഷാരൂഖ് ഖാനെ ബോളിവുഡ് വിശേഷിപ്പിക്കുന്ന കിംഗ് എന്ന പേര് ആവര്‍ത്തിച്ചാണ് ട്വിറ്ററിലൂടെ പൗലോ കൊയ്ലോയുടെ പ്രശംസ. ഷാരൂഖ് രാജാവും ഇതിഹാസവും സുഹൃത്തുമാണെന്ന് പറയുന്ന കൊയ്ലോ അതിലെല്ലാമുപരി ഷാരൂഖ് ഗംഭീര നടനുമാണെന്ന് ട്വീറ്റിലൂടെ പറഞ്ഞു.
ഷാരൂഖിനെ അറിയാത്ത പാശ്ചാത്യരാജ്യങ്ങളിലുള്ളവര്‍ക്ക് താന്‍ മൈ നെയിം ഈസ് ഖാന്‍ ഐ ആം നോട്ട് എ ടെററ്സിറ്റ് എന്ന സിനിമ നിര്‍ദേശിക്കുന്നുവെന്നും പൗലോ കൊയ്ലോ പറയുന്നു. ഷാരൂഖിനെ കാണുന്നതിനായി മുംബൈയിലുള്ള അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ആരാധകരെ ഷാരൂഖ് ഖാന്‍ അഭിവാദ്യം ചെയ്യുന്ന വിഡിയോയും പൗലോ കൊയ്ലോ പങ്കുവച്ചിട്ടുണ്ട്.
നിങ്ങള്‍ എല്ലായ്‌പ്പോഴും ദയയുള്ളവനാണ് സുഹൃത്തേ. അധികം വൈകാതെ നമുക്ക് കണ്ടുമുട്ടാമെന്ന് ട്വീറ്റിന് മറുപടിയായി ഷാരൂഖ് ഖാന്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്