തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന് ഒരുകൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം പ്രമുഖ താരങ്ങളെയും അണിനിരത്തി ആദ്യമായി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘പതിനെട്ടാം പടി’. ചിത്രത്തിൽ എക്സ്റ്റന്‍ഡഡ് കാമിയോ വേഷത്തിലായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത്. ‘ജോണ്‍ എബ്രഹാം പാലക്കല്‍’ എന്ന സ്റ്റൈലിഷ് പ്രൊഫസറായാണ് മമ്മൂട്ടി പതിനെട്ടാം പടിയിൽ തന്റെ സാന്നിധ്യം അറിയിച്ചത്. മലയാളത്തിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ അഭിപ്രായം നേടിയ ഈ ചിത്രം ഇപ്പോഴിതാ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. ‘ഗ്യാങ്സ് ഓഫ് 18’ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്.
പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്, പ്രിയാമണി, രാജീവ് പിള്ള, അഹാന കൃഷ്ണ, ചന്ദു നാഥ്, ബിജു സോപാനം, മുകുന്ദന്, മനോജ് കെ ജയന്, ലാലു അലക്സ്, നന്ദു, അജയ് രാധാകൃഷ്ണൻ, അശ്വിൻ ഗോപിനാഥ് തുടങ്ങിയവരും പതിനെട്ടാം പടിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്. വൈ എസ് രാജശേഖര റെഡ്ഡിയായി എത്തിയ ‘യാത്ര’ ആണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം. മമ്മൂട്ടിയുടെ തെലുങ്കിലെ സ്വീകാര്യത കണ്ടിട്ട് കൂടിയാകണം ഇങ്ങനെയൊരു തെലുങ്ക് പതിപ്പ് ഇറക്കാനായി അണിയറപ്രവർത്തകർ തുനിഞ്ഞത് എന്നും സൂചനകളുണ്ട്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്, ഷാജി നടേശന്, ആര്യ എന്നിവര്‍ ചേര്‍ന്നാണ് പതിനെട്ടാം പടി നിര്‍മ്മിച്ചത്.
Summary: Malayalam film Pathinettam Padi is going to release the dub version in Telugu named 'Gangs of 18'.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.