വാണിജ്യപരമായി ഇന്ത്യൻ സിനിമ ഒരുകാലത്ത് ബോളിവുഡായിരുന്നു. എന്നാൽ ഇന്ന് അത് മാറി. ഇന്ന് തെന്നിന്ത്യൻ സിനിമകൾ ബജറ്റിലും കളക്ഷനിലും ബോളിവുഡിൽ ഭൂരിഭാഗവും നേടിയിട്ടുണ്ട്.
ഒ.ടി .ടി പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയോടെ, ഭാഷാ അതിരുകൾക്കപ്പുറം സിനിമകൾ ഇപ്പോൾ ആസ്വദിക്കുന്നു. താരങ്ങളുടെ ജനപ്രീതിയിലും അത് പ്രതിഫലിക്കുന്നുണ്ട്. തെന്നിന്ത്യൻ താരങ്ങൾ പലപ്പോഴും ജനപ്രിയ പട്ടികയിൽ ബോളിവുഡ് താരങ്ങളെക്കാൾ മുന്നിലാണ്. ഇപ്പോഴിതാ പുതിയ പട്ടികയും സമാനമാണ്.
പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.
ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ബോളിവുഡില്‍ നിന്ന് ആകെ മൂന്ന് പേരേ ഉള്ളൂ! ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അക്ഷയ് കുമാറുമൊക്കെയുള്ള ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വിജയ് ആണ്. രണ്ടാമത് ഷാരൂഖ് ഖാന്‍. മൂന്നാം സ്ഥാനത്ത് പ്രഭാസ്. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഓര്‍മാക്സ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ 10 ജനപ്രിയ താരങ്ങള്‍
1. വിജയ്
2. ഷാരൂഖ് ഖാന്‍
3. പ്രഭാസ്
4. അക്ഷയ് കുമാര്‍
5. അജിത്ത് കുമാര്‍
6. സല്‍മാന്‍ ഖാന്‍
7. ജൂനിയര്‍ എന്‍ടിആര്‍
8. അല്ലു അര്‍ജുന്‍
9. രാം ചരണ്‍
10. രജനികാന്ത്
അതേസമയം ലിയോ ആണ് വിജയിയുടെ അടുത്ത റിലീസ്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒരുമിക്കുന്ന ചിത്രം വിക്രം നേടിയ വന്‍ വിജയത്തിന് ശേഷം ലോകേഷിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രവുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്