പവര്‍സ്റ്റാറില്‍ സംഗീതം പകരാന്‍ കെജിഎഫിന്റെ സംഗീത സംവിധായകന്‍

JANUARY 24, 2021, 9:57 PM

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവര്‍സ്റ്റാറില്‍ സംഗീതം പകരാന്‍ കെജിഎഫിന്റെ സംഗീത സംവിധായകന്‍ എത്തുന്നു. ഒമര്‍ ലുലു തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍. 

ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊക്കൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവയാണ് സിനിമയുടെ ലൊക്കേഷനുകള്‍.

പവര്‍സ്റ്റാര്‍ മാസ്സാക്കാന്‍ കെജിഎഫ് മ്യൂസിക് ഡയറക്ടര്‍ വരുന്നു എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. ഒമര്‍ ലുലുവും ബസ്‌റൂര്‍ രവിയും ഒരുമിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആരാണ് പവര്‍സ്റ്റാറില്‍ മ്യൂസിക് ചെയ്യുന്നതെന്ന് പറയാമോ എന്ന് ഫേസ്ബുക്കിലൂടെ ഒമര്‍ ലുലു പ്രേക്ഷകരോട് ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാനുള്ള പ്രഖ്യാപനവുമായി താരം രംഗത്തെത്തിയത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam