ബോളിവുഡ് ശൈലി പിന്തുടർന്ന് ഒമർ ലുലു

JULY 22, 2021, 7:43 AM

 കോവിഡും ലോക്ഡൗണും ഒക്കെയായി സിനിമാമേഖല ഉൾപ്പെടെ സ്തംഭിച്ചപ്പോൾ ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, അജയ്ദേവ്ഗൺ, ഇമ്രാൻ ഹഷ്മി ഉൾപ്പെടെ, മ്യൂസിക്കൽ ആൽബങ്ങളുടെ പിന്നാലെയാണ്‌. 

മലയാള ചലച്ചിത്ര സംവിധായകനായ ഒമർ ലുലുവും ഇതേ പാതയാണ് പിന്തുടരുന്നത്. ഈ കോവിഡ് കാലത്ത് മാത്രം അദ്ദേഹം അഞ്ച് ആൽബങ്ങൾ ചെയ്തു.

യുവാക്കളെ ലക്ഷ്യം വച്ചുള്ള ഒമർ ലുലുവിന്റെ ആബങ്ങൾ എല്ലാം തന്നെ നിരവധി കാഴ്ചക്കാരുമായി മുന്നേറുകയാണ്. നിലവിലെ സാഹചര്യങ്ങൾക്കനുസൃതമായി ഈ ലോക്ഡൗൺ കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയിരിക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്‌‌ ഒമർ ലുലു. 

vachakam
vachakam
vachakam

ജുബൈർ മുഹമ്മദിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ഒമർ ലുലുവിന്റെ പുതിയ ആൽബം ‘മനസ്സിന്റെ ഉള്ളിൽ’ നവാഗതനായ അബ്ഷർ ആഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മനോഹര ആൽബവും യൂത്ത്‌ ഏറ്റെടുക്കുമെന്നുറപ്പാണ്‌. ‌

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സ് ദമ്പതികളായ ഫാറൂഖ്‌ ഖാൻ, ഹിബ ഫാറൂഖ്‌ എന്നിവരാണ് പുതിയ ആൽബത്തിലെ അഭിനേതാക്കൾ.‌ ‘ഒമർ ലുലു എന്റർടൈൻമന്റ്സ്‌’ എന്ന യുട്യൂബ്‌ ചാനലിലൂടെയാണ്‌ പുതിയ ആൽബം‌ പുറത്തിറക്കിയത്‌.


vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam