നവരസയിലെ പുതിയ മേക്കിങ് വീഡിയോ

JULY 24, 2021, 10:35 AM

അന്തോളജി ചിത്രമായ നവരസയിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. തമിഴ് സംവിധായകരായ മണി രത്‌നവും, ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ.

അരവിന്ദ് സ്വാമി, ബിജോയ് നബ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ഈ അന്തോളജി ചിത്രത്തിലൂടെ ചെയ്യുന്നത്.

ഒന്‍പത് എപ്പിസോഡുകള്‍ കോപം, അനുകമ്ബ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിവ പോലുള്ള രസങ്ങളെയാണ് അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ്, അഥര്‍വ, പാര്‍വതി തിരുവോത്തു, രേവതി, യോഗി ബാബു, അദിതി ബാലന്‍ , അഞ്ജലി, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam