നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം തീയേറ്ററുകളിലേക്ക്

SEPTEMBER 27, 2023, 6:30 AM

അന്തരിച്ച നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം' ഒക്ടോബർ 6ന് തീയേറ്ററുകളിലെത്തുന്നു.

തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യർ ജീവിക്കുന്നത്.

പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്കനുസരിച്ച്‌ നിലപാട് എടുക്കുന്ന മുത്തച്ഛൻ. അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസന്ദർഭങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.

vachakam
vachakam
vachakam

നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലി കൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലൻ ബ്ലസീന, സാജൻ ധ്രുവ്, ശ്യാം നമ്ബൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ, സംഗീത് ചിക്കു, വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ - ബിഎംകെ സിനിമാസ്, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം - കെ മഹേന്ദ്രൻ, ഛായാഗ്രഹണം - റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് - ശരൺ ജിഡി, ഗാനരചന - സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം - രാജേഷ് വിജയ്, ആലാപനം - മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ്, കല - സംഗീത്, ചമയം - അനിൽ നേമം, വസ്ത്രാലങ്കാരം - തമ്ബി ആര്യനാട്, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, കോറിയോഗ്രാഫി - അയ്യപ്പദാസ് , കളറിസ്റ്റ് മഹാദേവൻ, സൗണ്ട് മിക്സ് - അനൂപ് തിലക്, ഓഡിയോ റിലീസ് - എംസി ഓഡിയോസ്, പിആർഓ -അജയ് തുണ്ടത്തിൽ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam