മാസ്റ്ററിലെ പാട്ടിന് നസ്രിയയുടെ സ്റ്റൈലന്‍ ഡാന്‍സ്

FEBRUARY 25, 2021, 5:14 PM

വിജയ്‌യുടെ മാസ്റ്ററിലെ ‘വാത്തി’ എന്ന ഗാനത്തിന് സ്റ്റൈലന്‍ ചുവടുവെച്ച് നടി നസ്രിയ.  നസ്രിയയുടെ സുഹൃത്ത് അലീനയും വീഡിയയോയില്‍ ഡാന്‍സ് കളിക്കുന്നുണ്ട്. വാത്തി ട്രെന്റിങ്ങാണ് പിന്നെന്താണ് ഡാന്‍സ് കളിച്ചാല്‍ എന്നാണ് വീഡിയോക്ക് നല്‍കിയിട്ടുള്ള കാപ്ക്ഷന്‍.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് നസ്രിയ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വാത്തി കമിങ് എന്ന മാസ്റ്ററിലെ ഗാനത്തിന്റെ വീഡിയോ കഴിഞ്ഞ മാസമാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. 63 മില്യണ്‍ കാഴ്ച്ചക്കാരാണ് പാട്ടിനുള്ളത്. കൊവിഡ് പ്രതിസന്ധിയില്‍ ആദ്യമായി തിയറ്റര്‍ റിലീസ് ചെയ്ത തമിഴ് ചിത്രമായിരുന്നു മാസ്റ്റര്‍. ജനുവരി 17നാണ് ചിത്രം റിലീസ് ആയത്.

ഇതിന് മുമ്പും നസ്രിയയും സുഹൃത്തുമായുള്ള ഡാന്‍സ് വീഡിയോ വൈറലായിരുന്നു. പ്യാര്‍ കിയാ തോ ടര്‍നാ ക്യാ എന്ന ബോളിവുഡ് ചിത്രത്തിലെ ഓ ഓ ജാനെ ജാനാ എന്ന ഗാനത്തിനാണ് ഇരുവരും ആദ്യം ഡാന്‍സ് കളിച്ചത്. സിനിമ താരങ്ങളടക്കം നിരവധി പേര്‍ വീഡിയോ പങ്കുവെച്ചിരുന്നു.

vachakam
vachakam
vachakam

അഭിനേത്രിക്ക് പുറമെ നിര്‍മ്മാതാവ് കൂടിയായ നസ്രിയ ഇത്തരത്തില്‍ രസകരമായ പോസ്റ്റുകള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നസ്രിയയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്ക് ലഭിക്കുന്നത്. നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കും സ്റ്റോറികള്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. മൂന്ന് മില്ല്യണ്‍ ഫോളോവേഴ്‌സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh)

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam