ബോളിവുഡ് നടി ഭാർതി സിംഗിന്റെ വീട്ടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റെയ്ഡ്

NOVEMBER 21, 2020, 4:58 PM

മുംബൈ: ബോളിവുഡ് നടി ഭാർതി സിംഗിന്റെ വീട്ടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. ഭാർതിയും ഭർത്താവ് ഹർഷ് ലിംബാച്ചിയായും ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എൻസിബിയുടെ റെയ്ഡ്. ബോളിവുഡിലെ ലഹരി മരുന്ന് ഇടപാടുകളെ കുറിച്ച് എൻസിബിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഭാർതി സിംഗിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരങ്ങൾക്കിടയിലെ ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. പല പ്രമുഖ താരങ്ങൾക്കും ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നാണ് എൻസിബി കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സിനിമാ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് തുടരുകയാണ്. കഴിഞ്ഞ ദിവസം നിർമ്മാതാവ് ഫിറോസ് നദിയാ വാലയുടെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാനാ സെയ്ദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS