എഴുതുമ്പോള്‍ മനസില്‍ കണ്ട ശിവസാമിയുടെ അതേ രൂപത്തിലാണ് വെങ്കിടേഷ്, വെട്രിമാരന്‍

JULY 22, 2021, 8:35 PM

തമിഴകത്ത് മികച്ച വിജയം നേടിയ ധനുഷ് വെട്രിമാരന്‍ ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് നരപ്പയെ കുറിച്ച്‌ സംവിധായകന്‍ വെട്രിമാരന്‍. എഴുതുമ്പോള്‍ മനസില്‍ കണ്ട ശിവസാമിയുടെ അതേ രൂപത്തിലാണ് വെങ്കിടേഷെന്ന് വെട്രിമാരന്‍ പറഞ്ഞതായി നരപ്പയുടെ അണിയറപ്രവര്‍ത്തകര്‍. ശ്രീകാന്ത് അഡല സംവിധാനം ചെയ്ത നരപ്പയില്‍ പ്രിയാമണിയാണ് മഞ്ജുവാരിയര്‍ അവതരിപ്പിച്ച പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

നരപ്പയില്‍ സുന്ദരമ്മ എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. റാവു രമേശ്, നാസര്‍, കാര്‍ത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

വെട്രിമാരന്‍ നരപ്പ ടീമിനോട് പറഞ്ഞത്

vachakam
vachakam
vachakam

നരപ്പ കണ്ടതിന് ശേഷം അദ്ദേഹം നമ്മുടെ ടീമിലെ എല്ലാവരെയും അഭിനന്ദിച്ചു. അസുരന്‍ എഴുതുമ്ബോള്‍ അറുപതുകാരനായ ശിവസാമിയുടെ റോളില്‍ ആ പ്രായത്തിലുള്ള ഒരു തമിഴ് നടനെ വെച്ച്‌ അഭിനയിപ്പിക്കാനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീടാണ് ആ റോളില്‍ ധനുഷ് എത്തിയത്. അറുപതുകാരനായി സ്‌ക്രീനില്‍ എത്താന്‍ ധനുഷിന് മണിക്കൂറിനു നീണ്ട മേക്ക്‌അപ് ആവശ്യമായി വന്നു. അറുപതുകാരനായി ധനുഷ് എത്തിയാല്‍ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമോ എന്ന കാര്യത്തില്‍ വെട്രിമാരന് അല്പം ആശങ്കയുണ്ടായിരുന്നു. എഴുതുമ്ബോള്‍ മനസില്‍ കണ്ട ശിവസാമിയുടെ അതേ രൂപത്തിലാണ് വെങ്കിടേഷെന്ന് വെട്രിമാരന്‍ പറഞ്ഞു. സിനിമയിലെ ഫ്‌ളാഷ്ബാക്കിനെ വ്യത്യസ്തമായ രീതിയിലാണ് നമ്മള്‍ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam