മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയെന്ന് മുരളി ഗോപി

FEBRUARY 23, 2021, 7:23 AM

മോഹൻലാൽ എന്ന നടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണെന്ന് നടൻ മുരളി ഗോപി. താരത്തിനൊപ്പം ഇനിയും വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്നും മുരളി ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.ദൃശ്യം 2ൽ തോമസ് ബാസ്റ്റിൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് മുരളി ഗോപി എത്തിയത്. നടന്റെ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ഭ്രമരത്തിൽ തുടങ്ങി ലൂസിഫറിലൂടെ ദൃശ്യം 2വരെ. ഒരു നടൻ എന്ന നിലയിലും എഴുതിത്തുകാരൻ എന്ന നിലയിലും മോഹൻലാൽ എന്ന ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു.

ഇനിയത്തെ നമുക്കൊന്നിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ലാലേട്ടാ എന്നാണ് മുരളി ​ഗോപി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. 

vachakam
vachakam
vachakam

2004ൽ ലാൽജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് എഴുത്തുകാരൻ എന്ന നിലയ്ക്കും അഭിനേതാവെന്ന നിലയ്ക്കുമുള്ള മുരളി ഗോപിയുടെ തുടക്കം. 2009ൽ ബ്ലെസി സംവിധാനം ചെയ്ത ഭ്രമരത്തിലൂടെ മോഹൻലാലിനൊപ്പം ആദ്യമായി ഒന്നിച്ചു. തുടർന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലുസിഫറിനായി തിരക്കഥയും മുരളി ഗോപി ഒരുക്കി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam