മോഹൻലാലിന്റെ അച്ഛനായി രവികുമാർ: 39 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

JANUARY 27, 2021, 10:21 PM

നടൻ രവികുമാറും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 39 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് സിനിമയിലേക്ക് എത്തുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആറാട്ടിൽ മോഹൻലാലിന്റെ അച്ഛന്റെ വേഷത്തിലാകും രവികുമാർ എത്തുക.

മോഹൻലാലിൻറെ ആദ്യചിത്രമായ ‘തിരനോട്ടത്തിൽ’ രവികുമാറും ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു. ‘മദ്രാസിലെ മോൻ’ എന്ന ചിത്രത്തിനായാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിക്കുന്നത്. പഴയകാല നടി സീതയും ആറാട്ടിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ചിത്രം. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.

vachakam
vachakam
vachakam

പാലക്കാട് വരിക്കാശ്ശേരി മനയിലും ആറാട്ടിന്റെ ചിത്രീകരണം നടന്നിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളായ ‘ദേവാസുരം’, ‘ആറാം തമ്പുരാന്‍’, ‘നരസിംഹം’ എന്നിവ ഇവിടെ വെച്ച് തന്നെയാണ് ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മോഹന്‍ലാല്‍ മനയില്‍ ചിത്രീകരണത്തിനെത്തിയത് വാര്‍ത്തയായിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam