പോപ്പ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവചരിത്രം പ്രമേയമാകുന്ന ചിത്രത്തിൽ ജാക്സനെ അവതരിപ്പിക്കാൻ അനന്തരവൻ. ജാക്സന്റെ സഹോദരൻ ജെർമൈൻ ജാക്സന്റെ മകൻ ജാഫർ ജാക്സൻ ആണ് മൈക്കൽ ജാക്സനായി വേഷമിടുക.
അന്റോയിൻ ഫുക്വാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മൈക്കൽ' എന്നാണ് പേര്. ഓസ്കർ ചിത്രം 'ബൊഹിമിയൻ റാപ്‌സൊഡി' നിർമ്മിച്ച ഗ്രഹാം കിങ് ആണ് 'മൈക്കലി'ന്റെയും നിർമ്മാതാവ്.
ലോകം മുഴുവൻ തേടിയ ശേഷമാണ് ജാക്സൻ ആകാൻ ജാഫറിനെ കണ്ടെത്തിയതെന്ന് ഗ്രഹാം കിങ് പ്രതികരിച്ചു. ഗ്ലാഡിയേറ്റർ, ദി ഏവിയേറ്റർ തുടങ്ങിയവ എഴുതിയ ജോൺ ലോഗെൻ ആണ് ജാക്സന്റെ തിരക്കഥയ്ക്ക് പിന്നിൽ.
ജാക്സനെപ്പോലെ സ്വന്തം സംഗീതപാത തിരഞ്ഞെടുത്ത ജാഫർ 2019-ലാണ് ആദ്യ ആൽബമായ 'ഗോട്ട് മി സിങ്ങിങ്' പുറത്തിറക്കിയത്. ജാക്സൻ സഹോദരന്മാരിൽ ഏറ്റവും പ്രശസ്തനായിരുന്ന മൈക്കൽ ജാക്സനെ, 'ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി' എന്ന നിലയിലാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് അടയാളപ്പെടുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്