മാലിക്കിൽ അഭിനയിച്ചപ്പോൾ പേടിതോന്നി : യുവനടി മീനാക്ഷി രവീന്ദ്രൻ

JULY 21, 2021, 3:07 PM

'നായികാ - നായകൻ' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രെദ്ധനേടിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന 'ഉടൻ പണം' എന്ന പ്രോഗ്രാമിന്റെ അവതാരികയും കൂടിയാണ് മീനാക്ഷി. ഇപ്പോൾ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന 'മാലിക്ക്' എന്നാ സിനിമയിലും മീനാക്ഷി ഒരു പ്രാധാന ഭാഗമായിരിക്കുകയാണ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച മാലിക്ക് എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷമാണ് മീനാക്ഷി അഭിനയിച്ചത്. ഈ സിനിമയുടെ വിശേഷങ്ങൾ ഒരു ഇന്റർവ്യൂവിൽ മീനാക്ഷി പങ്കുവെക്കുകയാണ്. മാലിക്കിൽ അഭിനയിച്ചപ്പോൾ പേടിയുണ്ടായിരുന്നു എന്ന് മീനാക്ഷി പറയുന്നു.

ഫഹദ് എന്ന അഭിനയ സാമ്രാട്ടിനൊപ്പം അഭിനയിച്ചപ്പോൾ തനിക് ഭയം ഉണ്ടായിരുന്നുവെന്നും ആർക്കായാലും ഒന്ന് മുട്ടുവിറച്ചുപോകുമെന്നും മീനാക്ഷി പറയുന്നു. ഒഡിഷന് വിളിച്ചപ്പോഴും തനിക്ക്‌ ടെൻഷൻ ഉണ്ടായിരുന്നു. കുറേ തവണ തന്നെകൊണ്ട് ക്യാരക്റ്റർ അഭിനയിപ്പിച്ചു. അപ്പോൾ തന്നെ നല്ല ടെൻഷൻ ആയി താൻ ചെയ്യ്തത് തെറ്റാണോ ഇതെന്നെകൊണ്ട് പറ്റില്ലേ എന്നും ചിന്തിച്ചുവെന്നു മീനാക്ഷി അഭിമുഖത്തിൽ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് ശരിയായതുകൊണ്ടാണ് വീണ്ടും വീണ്ടും ചെയ്യിപ്പിച്ചതെന്ന്. ഫഹദിന്റെ മകളായിട്ടാണ് അഭിനയിക്കുന്നതെന്ന് പിന്നീടാണ് മനസിലായത് എന്നും മീനാക്ഷി കൂട്ടിച്ചേർക്കുന്നു.

ഒരുപാട് സ്ക്രീൻ പ്രസന്റ്‌സ് ഉള്ള ക്യാരക്റ്റർ അല്ല എങ്കിലും ശ്രദ്ധിക്കപെടുമോയെന്ന് പോലും അറിയില്ല എങ്കിലും ഏത് ക്യാരക്റ്റർ ആയാലും ചെയ്യും. പ്രായം ഉള്ള ആളായിട്ടും ചെറുപ്പമായിട്ടും ചെയ്യാനും തയാറാണെന്നും മീനാക്ഷി ആത്മവിശ്വാസത്തോടെ പറയുന്നു. എവിയേഷൻ രംഗത്തുജോലി ചെയ്തിരുന്ന മീനാക്ഷി അത് നിർത്തിയിട്ടായിരുന്നു അഭിനയ രംഗത്തേയ്ക്ക് വന്നത്. ഇപ്പോൾ ജോലിയും അതോടൊപ്പം അഭിനയവും ചെയ്യാനുള്ള തീരുമാനത്തിലാണ്. വീട്ടുകാരുടെ സപ്പോർട്ട് ഉണ്ടെന്നും ഒരു ഈശ്വര വിശ്വാസി കൂടിയായണെന്നും മീനാക്ഷി തുറന്നുപറയുന്നു.

vachakam
vachakam
vachakam

Summary : Meenakshi about Malik

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam