മഞ്ജു പത്രോസിന് നേരെ സൈബര്‍ ആക്രമണം

JANUARY 25, 2021, 8:53 AM

കൊച്ചി: നെഞ്ചില്‍ ടാറ്റൂ ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച മഞ്ജു പത്രോസിന് നേരെ സൈബര്‍ ആക്രമണം. ബിഗ് ബോസ് സീസണ്‍2വിലൂടെ ശ്രദ്ധനേടിയ മഞ്ജു സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

മഞ്ജുവിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് ലിങ്കിനു താഴെ ഒരുപാട് കമെന്റുകള്‍ വരുന്നുണ്ട്.’10പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ., എന്നാല്‍ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ‘ എന്നിങ്ങനെ പോകുന്നു കമെന്റുകള്‍.

‘ബ്ലാക്കീസ്’ എന്ന പേരിലുള്ള മഞ്ജുവിന്റെയും സുഹൃത്ത് സിമിയുടെയും യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോകുകയാണ് താരം. മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സുഹൃത്ത് കൈയില്‍ ടാറ്റു ചെയ്തപ്പോള്‍ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam