2002 ൽ രജനികാന്ത് ചിത്രം ബാബയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിലെ തന്റെ കരിയർ അവസാനിച്ചുവെന്ന് പറയുകയാണ് നടി മനീഷ കൊയരാള. ഒരു സൂപ്പർ നാച്ചുറൽ ആക്ഷൻ ത്രില്ലർ എന്ന നിലയിലാണ് ചിത്രം മനീഷയെ അവതരിപ്പിച്ചത്.
2002ല്‍ രജനീകാന്ത് നായകനായെത്തിയ ചിത്രമായിരുന്നു ബാബ. സൂപ്പര്‍ നാച്ചുറല്‍ ആക്ഷന്‍ ത്രില്ലർ എന്ന വിശേഷണത്തോടെയെത്തിയ സിനിമ തിയറ്ററുകളില്‍ വന്‍ പരാജയമായി മാറുകയായിരുന്നു. രജനികാന്തിന്റെ ചിത്രമായിരുന്നത് കൊണ്ട് തന്നെ വന്‍ പ്രതീക്ഷകളോടെയാണ് സിനിമ റിലീസിനെത്തിയത്. സിനിമയുടെ പരാജയം തെന്നിന്ത്യൻ സിനിമകളിലെ തൻ്റെ കരിയറിനെയാകെ മോശമായി ബാധിച്ചതായി മനീഷ പറയുന്നു.
'തമിഴിലെ എന്റെ അവസാനത്തെ ഏറ്റവും വലിയ ചിത്രമായിരുന്നു ബാബ. ബോക്സോഫീസില്‍ ചിത്രം തകർന്ന് തരിപ്പണമായി. വലിയ പ്രതീക്ഷകളാണ് ബാബയ്ക്ക് മേല്‍ ഉണ്ടായിരുന്നത്.
ദക്ഷിണേന്ത്യന്‍ സിനിമയിലെ എന്റെ കരിയര്‍ അവസാനിച്ചെന്ന് ഞാന്‍ കരുതി, അത് തന്നെ സംഭവിക്കുകയും ചെയ്തു. ബാബ ചെയ്യുന്നതിന് മുമ്പായി ധാരാളം തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്തു, എന്നാല്‍ ബാബ പരാജയപ്പെട്ടതോടെ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമെ ലഭിച്ചുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ വിണ്ടും റിലീസ് ചെയ്തപ്പോള്‍ ചിത്രം ഹിറ്റായിരുന്നുവെന്നും മനീഷ ചൂണ്ടികാട്ടി. രജനകാന്തിന് ഒരിക്കലും പരാജയ സിനിമകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും ഒപ്പം അഭിനയിക്കുമ്പോള്‍ ഇത്രയും സഹായമനസ്‌കതയുള്ളയാള്‍ വേറെയില്ലെന്നും മനീഷ പറയുന്നു.
കഴിഞ്ഞ വര്‍ഷം രജനീകാന്തിന്റെ ജന്മദിനത്തിലാണ് ബാബ വീണ്ടും റിലീസ് ചെയ്തത്. സിനിമയ്ക്ക് തിയറ്ററില്‍ നല്ല കളക്ഷന്‍ നേടാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്