കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കരെ വിലക്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. രഞ്ജി പണിക്കര്‍ പങ്കാളി ആയിട്ടുളള വിതരണ കമ്പനി പല പ്രൊജക്ടുകളിലും കുടിശിക വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജി പണിക്കരെ വിലക്കാനുളള തീരുമാനം. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി തിയറ്റര്‍ ഉടമകള്‍ സഹകരിക്കില്ല.
രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചിരിക്കുന്നത്. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ല. സംഭവത്തില്‍ രഞ്ജി പണിക്കര്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം നടന്‍ ദുല്‍ഖര്‍ സല്‍മാനെയും ഫിയോക് വിലക്കിയിരുന്നു. ദുല്‍ഖറിന്റെ സല്യൂട്ട് എന്ന ചിത്രം ഒടിടി റിലീസ് ചെയ്യാനുളള തീരുമാനത്തെ തുടര്‍ന്നായിരുന്നു തിയറ്റര്‍ ഉടമകളുടെ വിലക്ക്. ദുല്‍ഖറുമായും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയുമായും സഹകരിക്കില്ലെന്ന് ഫിയോക് തീരുമാനമെടുത്തു. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസ് ആണ് സല്യൂട്ട് എന്ന ചിത്രം നിര്‍മ്മിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്