മക്കോട്ടോ ഷിൻകായിയുടെ ആനിമി ചിത്രം 'സുസുമേ നോ തോജി മാരി' ഇന്ത്യയിൽ ആദ്യമായി റിലീസിന് എത്തുന്നു. ആനിമി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മക്കൊട്ടയുടെ ചിത്രം ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഏപ്രിൽ 21ന് ആണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുക. ഫാന്റസി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് മക്കോട്ടോ തന്നെയാണ് തിരക്കഥ രചിരിക്കുന്നത്. എറണാകുളം പിവിആർ സിനിമാസിലും മറ്റ് ചില തിയേറ്ററുകളിലും പ്രദർശനം ഉണ്ടാവും.
കോമിക്സ് വേവ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. 'സുസുമേ നോ തോജി മാരി' നവംബർ ഏഴിന് ജപ്പാനിൽ ഒരു പ്രിവ്യു ഐ മാക്സ് സ്ക്രീനിംഗ് നടത്തിയിരുന്നു. പിന്നീട് നവംബർ 11ന് ആണ് ജപ്പാനിലെ എല്ലാ തിയേറ്ററിലും ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമായി 124.4 മില്യൺ ഡോളറാണ് ചിത്രം നേടിയത്. ജപ്പാനിൽ 2022ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായി മാറുകയും ചെയ്തു.
മസയോഷി തനകയുടെ ക്യാരക്ടർ ഡിസൈൻ ആണ് ചിത്രത്തിൽ രൂപകല്പന ചെയ്തിരിക്കുന്നത്.
കെനിച്ചി സുചിയ ആണ് ആനിമേഷൻ സംവിധാനം, തകുമി തൻജി കലാസംവിധാനം, റാഡ്വിംപ്‌സ്, കസുമ ജിന്നൂച്ചി എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നാനോക ഹാര, ഹൊകുട്ടോ മത്‌സുമുറ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്