ടീസറിന്റെ മേക്കിംഗ് വീഡിയോ പങ്കുവച്ച് കനകം കാമിനി കലഹത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

JULY 22, 2021, 1:11 PM

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം'.'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25′ എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷിന്റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് ഇത്. അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രമാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ഗ്രാഫിക്‌സിന് തുല്യമായിരുന്നു ടീസര്‍. ഇപ്പോഴിതാ ടീസറിന്റെ മേക്കിംഗ് വീഡിയോ പങ്കുവയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഈ ഒരു ടീസറിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ അധ്വാനവും മേക്കിംഗ് വീഡിയോയില്‍ കാണാം. സെറ്റ് മുഴുവന്‍ തയ്യാറാക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ പേര് അടക്കം ഉണ്ടാക്കിയിരിക്കുന്ന വീഡിയോയില്‍ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാകുന്നുണ്ട്.

vachakam
vachakam
vachakam

വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പില്‍ ഒരു നിശ്ചലദൃശ്യം പോലെയാണ് ടീസറില്‍ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്‍ പോളിയും ഗ്രെയ്‌സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷത്തിലാണ് എത്തിയിരിക്കുന്നത്.

വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് നിര്‍മ്മാണം.

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റര്‍ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍. സംഗീതം യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍. ആര്‍ട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുല്‍പ്പള്ളി. വസ്ത്രാലങ്കാരം മെല്‍വി ജെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍. പരസ്യകല ഓള്‍ഡ് മങ്ക്‌സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam