ഐ.എം. വിജയൻ മുഖ്യകഥാപാത്രമായി എത്തുന്ന സൗണ്ട് ഓഫ് പെയിൻ 2021 ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിൽ. കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യൻ ചിത്രമാണിത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകൻ സോഹൻ റോയ് ആണ് ചിത്രത്തിന്റെ നിർമാതാവ്. ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തേൻ ശേഖരണം ഉപജീവനമാർഗമാക്കിയ കുറുമ്പ ഗോത്രത്തിൽപെട്ട ഒരു കുടുംബനാഥന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.
ഈ വർഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധ നേടിയ നഞ്ചിയമ്മയും ചിത്രത്തിന്റ ഭാഗമാകുന്നു. ജുബൈർ മുഹമ്മദ് ആണ് സംഗീതം. ആർ മോഹൻ ആണ് ക്യാമറ നിർവഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു. പളനിസാമി, തങ്കരാജ്, വിപിൻ മണി, ആദർശ് രാജ്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1