ബഹുമതിയിൽ സന്തോഷമെന്ന് കെ.എസ് ചിത്ര 

JANUARY 25, 2021, 11:06 PM

തനിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതിയിൽ സന്തോഷമെന്ന് മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്ര. വാർത്തയറിഞ്ഞ ശേഷം ചാനലുകളിലൂടെ നൽകിയ പ്രതികരണത്തിലാണ് ചിത്ര സന്തോഷം പങ്കുവെച്ചത്. തന്നെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത സർക്കാരിന് ആദ്യമേ നന്ദി പറയുന്നു.

എല്ലാ സംഗീതപ്രേമികൾക്കും നന്ദി പറയുന്നു. തന്നെ ഇത്രയും നാൾ പ്രോത്സാഹിപ്പിച്ച സംഗീതസംവിധായകർക്കും ഗാനരചയിതാക്കൾക്കും മുതൽ സിനിമയിലെ പ്ലേബാക്ക് കലാകാരൻമാർക്ക് വരെ നന്ദി അറിയിക്കുന്നു. ഈ പുരസ്കാരം അവർക്കെല്ലാം അവകാശപ്പെട്ടതാണെന്നും ചിത്ര കൂട്ടിച്ചേർത്തു.

ബഹുമതി ലഭിച്ചതിന്റെ പേരിൽ പ്രത്യേക ആഘോഷങ്ങൾ ഒന്നുമില്ലെന്ന് ചിത്ര പ്രതികരിച്ചു. അങ്ങനെ ഒരു പതിവില്ല. കൊറോണയുടെ പ്രശ്‌നത്തിൽ നിന്ന് പുറത്തുകടന്ന് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണമന്നാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്ന് കെ.എസ് ചിത്ര പറഞ്ഞു.

vachakam
vachakam
vachakam

ആറ് ദേശീയ പുരസ്‌കാരങ്ങൾ ചിത്ര ഇതിനോടകം നേടിയിട്ടുണ്ട്. 2005 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1997 ൽ ബ്രട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസും ചിത്രയെ ആദരിച്ചിരുന്നു. ഇവിടെ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതയായിരുന്നു ചിത്ര.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam