സൂര്യയുടെ ചിത്രത്തിൽ നായികയായി കീർത്തി സുരേഷ്?

NOVEMBER 25, 2021, 3:35 PM

സൂര്യയുടെ നായികയായി കീർത്തി എത്തുന്നതായി റിപ്പോർട്ട്.നടൻ സൂര്യ 20 വർഷങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ബാലയ്‌ക്കൊപ്പം ഒന്നിക്കുന്ന ചിത്രത്തിൽ ആണ് കീർത്തി സുരേഷ് എത്തുക എന്നാണ് ലഭിക്കുന്ന വിവരം.

ബാലയുടെ ചിത്രത്തിൽ സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ നിർമ്മാതാക്കളുമായി ചർച്ച നടത്തുകയാണ് കീർത്തി. ചിത്രത്തിന്റെ താരനിർണയം ഇതുവരെ പൂർത്തിയായിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് ആരാധകർ.

താനാ സേർന്ത കൂട്ടത്തിൽ ആണ് സൂര്യയുടെയും കീർത്തിയും ഇതിനു മുൻപ് അഭിനയിച്ചത്.ചിത്രത്തിൽ ഇരുവരുടെയും  കെമിസ്ട്രി അതിശയകരമായിരുന്നു, വരാനിരിക്കുന്ന പേരിടാത്ത ഈ ചിത്രത്തിലും ഇരുവർക്കും  മാജിക് ആവർത്തിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

നന്ദ (2001), പിതാമഗൻ (2003) തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ സൂര്യയ്ക്ക് ഇൻഡസ്ട്രിയിൽ ബ്രേക്ക് നൽകിയ സംവിധായകനാണ് ബാല. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റാണ് ബാലയുടെ ഈ ചിത്രം നിർമ്മിക്കുന്നത്. ബാലയും സൂര്യയും ഒരുമിച്ചു വരുന്ന ചിത്രത്തെ വൻ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam