'കാന്താര' കേരളത്തിൽ നിന്നും മാത്രം നേടിയത്! ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് 

NOVEMBER 23, 2022, 9:34 AM

തെന്നിന്ത്യയെയും ബോളിവുഡിനെയും ഒരുപോലെ അമ്പരപ്പിച്ച ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ ഒറിജിനൽ പതിപ്പ് കന്നഡയാണെങ്കിലും തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും കാന്താര പുറത്തിറങ്ങി. 

ചിത്രം ഭാ​ഷാഭേദമെന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കുറച്ചുനാളായി തുടരെ പരാജയം മാത്രം നേരിടുന്ന ബോളിവുഡിലും ഈ തെന്നിന്ത്യൻ ചിത്രം വെന്നിക്കൊടി പാറിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് റിപ്പോർട്ടാണ് പുറത്തുവരുന്നത്.  

ഇതുവരെ ഉള്ള കണക്ക് പ്രകാരം 400.09 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്. കർണ്ണാടക- 168.50 കോടി, ആന്ധ്ര / തെലങ്കാന:  60 കോടി, തമിഴ്നാട്: 12.70 കോടി, കേരളം: 19.20 കോടി, ഓവർസീസ്: 44.50 കോടി, ഉത്തരേന്ത്യ: 96 കോടി എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ.

vachakam
vachakam
vachakam

 ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കിയിരുന്നു.  റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെ നായകനായും അമ്പരപ്പിച്ച ചിത്രത്തെ പ്രശംസിച്ച് കൊണ്ട് ബോളിവുഡിലെ മുൻനിര താരങ്ങളടക്കം രം​ഗത്തെത്തി.  'കെജിഎഫ്' നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ സപ്‍തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam