കമലിന്റെ സിനിമയിൽ സംഘട്ടനം ഒരുക്കാൻ അൻപറിവ്

JUNE 12, 2021, 7:49 PM

കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രം വിക്രമിനായി സംഘട്ടനം ഒരുക്കാൻ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അൻപറിവ്. സംവിധായകൻ ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

നേരത്തെ കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൈതിയുടെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സും അൻപറിവായിരുന്നു. അൻപുമണി, അറിവുമണി എന്നീ ഇരട്ടസഹോദരന്മാർ ചേർന്നറിയപ്പെടുന്ന പേരാണ് ‘അൻപറിവ്’. ‘ഇതുക്ക്‌ താനേ ആസൈപ്പെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അൻപറിവ് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഉൾപ്പടെയുളള ഭാഷകളിൽ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായി പ്രവർത്തിച്ചിട്ടുണ്ട്. 

സോളോ എന്ന ദുൽഖർ ചിത്രത്തിലൂടെ മലയാളത്തിലും പ്രവർത്തിച്ചു. കെ ജി എഫ് പാർട്ട്‌ 1 ലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.

vachakam
vachakam
vachakam

ഇന്ത്യൻ 2വിന് ശേഷം കമൽ ഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്്റ്റർ വിജയത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധായകൻ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam