കോമഡി ചെയ്യാൻ താത്പര്യമില്ല: വൈറലായി കല്പനയുടെ 1992ലെ അഭിമുഖം

JANUARY 25, 2021, 11:13 PM

നടി കൽപ്പന വിടവാങ്ങിട്ട് ഇന്ന് അഞ്ച് വർഷം പിന്നിട്ടു. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്ന താരത്തിന്റെ 1992 യിലെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. 

ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കല്‍പ്പനയുടെ 1992ലെ അഭിമുഖം പുറത്തുവിട്ടത്. തനിയ്ക്ക് സീരിയസ് കഥാപാത്രങ്ങൾ ആയിരുന്നു ഇഷ്ട്ടമെന്നും വീട്ടുകാർക്ക് താത്പര്യം കോമഡി ചെയ്യുന്നതിനോടാണെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് ഖത്തറില്‍ വെച്ച് അഭിമുഖം സംഘടിപ്പിച്ചത്. 

എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത 1983-ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൽപ്പന അഭിനയരംഗത്തെത്തുന്നത്. 2016 ജനുവരി 25 ന് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു കല്പന അന്തരിച്ചത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam