സഹദേവന് പണിപോയല്ലോ അതുകൊണ്ടു പണികിട്ടിയില്ല, ജീത്തു അതിഭീകരൻ 

FEBRUARY 22, 2021, 10:35 PM

ദൃശ്യം 1ല്‍ പണി പോയതുകെണ്ട് ദൃശ്യം 2ല്‍ തനിക്ക് അവസരം ലഭിച്ചില്ലെന്ന് കലാഭവന്‍ ഷാജോണ്‍. പുളളി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്‍ ബാലാജി ശര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജോണ്‍.ദൃശ്യം 2ന്റെ ഭാഗമാകാന്‍ സാധിക്കാതിരുന്നതില്‍ വിഷമമുണ്ടെന്നും താരം പറയുന്നു. 

ദൃശ്യം 2ലെ ദൃക്‌സാക്ഷി സഹദേവന്റെ ആളാണോ എന്ന ബാലാജി ശര്‍മ്മയുടെ ചോദ്യത്തിന് അത് ദൃശ്യം 3ല്‍ അറിയാമെന്നാണ് ഷാജോണ്‍ നല്‍കുന്ന മറുപടി. ദൃശ്യത്തിന്റെ ഭാഗമായത് വലിയൊരു ഭാഗ്യമായി കാണുന്നയാളാണ് താനെന്നും ദൃശ്യം 3ല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാജോണ്‍ പറയുന്നു.

സഹദേവന് പണിപോയല്ലോ അതുകൊണ്ടു പണികിട്ടിയില്ല. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. ഇതുപോലൊരു സിനിമയുടെ ഭാഗമാകുന്നത് തന്നെ വലിയൊരു അനുഗ്രഹമാണ്.

vachakam
vachakam
vachakam

ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട് സഹദേവൻ എന്തെ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ജീത്തു അതി ഭീകരണനാണ്. അതിഭീകരൻ എന്നാണ് കലാഭവൻ ഷാജോൺ പറയുന്നത്. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam