വിഖ്യാത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുഴുവൻ കാറ്റലോഗുകളും വില്പന നടത്താൻ തയാറെടുക്കുന്നതായി റഡാർ ഓൺലൈൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്. 2
200 മില്യൺ ഡോളറിനാണ് വില്പന. കഴിഞ്ഞ വർഷമാണ് തനിക്ക് റാംസായ് ഹണ്ട് സിൻഡ്രോം ബാധിച്ചതായി അറിയിച്ച് ബീബർ രംഗത്ത് വന്നത്. മുഖത്തെ പേശികൾക്ക് തളർച്ച ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്.
തന്റെ ആരോഗ്യത്തിലും ഹെയ്‌ലി ബാൾഡ്‌വിനുമായുള്ള വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗായകന്റെ പദ്ധതിയെന്ന് ഒരു സുഹൃത്തിനെ ഉദ്ധരിച്ച് റഡാർ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംഗീതം തനിക്ക് ഇനി നല്ലതല്ലെന്ന് ബീബർ ചിന്തിക്കുന്നതായി മറ്റൊരു അന്താരാഷ്‌ട്ര മാധ്യമവും റിപ്പോർട്ട് ചെയ്യുന്നു. ഹെയ്‌ലിയെ വിവാഹം ചെയ്ത് കൈയ്യിലുള്ള പണവുമായി സുഖമായി ജീവിക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്