ഇരകളുടെ കോപ്പിയാണ് ജോജി

APRIL 16, 2021, 1:29 PM

ഫഹദ് ഫാസിലിന്റെ ജോജി സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രം​ഗത്ത് വന്നത്. എന്നാൽ ജോജിയെപ്പറ്റി ഫേസ്ബുക്കിൽ ഒറു കുറിപ്പ് വൈറലാകുകയാണ്. ഇരകളുടെ കോപ്പിയാണ് ജോജി എന്ന നിലയ്ക്കുള്ള ചില വിമർശനങ്ങൾ കാണുകയുണ്ടായി. പ്രധാന കാരണമായി പറയുന്നത് കഥാപരിസരത്തിലെ സാമ്യതകളാണ്. പട്രിയാർക്കി കൊടികുത്തി വാഴുന്ന സമ്പന്നമായ മലയോര ക്രിസ്ത്യൻ കുടുംബം, സ്വത്ത് നൽകാതെ മക്കളെ അടക്കി വാഴുന്ന അച്ഛൻ, കലാപങ്ങൾ മുറുമുറുപ്പിലൊതുക്കുന്ന മക്കൾ, കൊലപാതകിയായി മാറുന്ന ഇളയ മകൻ തുടങ്ങി നിരവധി എലിമെൻ്റുകൾ അതിനായി ഉയർത്തിക്കാണിക്കുന്നുണ്ടെന്നാണ് കുറിപ്പിലെ അഭിപ്രായ പ്രകടനങ്ങൽ. 

കുറിപ്പ് ഇങ്ങനെ

ഇരകളുടെ കോപ്പിയാണ് ജോജി എന്ന നിലയ്ക്കുള്ള ചില വിമർശനങ്ങൾ കാണുകയുണ്ടായി. പ്രധാന കാരണമായി പറയുന്നത് കഥാപരിസരത്തിലെ സാമ്യതകളാണ്. പട്രിയാർക്കി കൊടികുത്തി വാഴുന്ന സമ്പന്നമായ മലയോര ക്രിസ്ത്യൻ കുടുംബം, സ്വത്ത് നൽകാതെ മക്കളെ അടക്കി വാഴുന്ന അച്ഛൻ, കലാപങ്ങൾ മുറുമുറുപ്പിലൊതുക്കുന്ന മക്കൾ, കൊലപാതകിയായി മാറുന്ന ഇളയ മകൻ തുടങ്ങി നിരവധി എലിമെൻ്റുകൾ അതിനായി ഉയർത്തിക്കാണിക്കുന്നുണ്ട്. 

vachakam
vachakam
vachakam

എന്നാൽ അത്തരം സാമ്യതകളെക്കുറിച്ചുള്ള ഉപരിപ്ലവമായ സംഭാഷണമായി ഈ വിമർശനങ്ങൾ ചുരുങ്ങുന്നതായാണ് തോന്നിയത്. കലാസൃഷ്ടികൾ ഒരു സാമൂഹികാവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് മനസ്സിലാക്കാതെ അവയെ ഇത്തരത്തിൽ താരതമ്യം ചെയ്യുന്നത് ഭോഷ്കാകാണെന്ന് പറയാതെ വയ്യ. 

ജോജിയും ഇരകളിലെ മുഖ്യകഥാപാത്രമായ ബേബിയും സോഷ്യൽ കണ്ടീഷനുകളുടെ സൃഷ്ടിയും അവയോടുള്ള പ്രതികരണവുമാണ്. പക്ഷേ, വളരെ കാതലായ വ്യത്യാസം ഇവർക്കിടയിലുണ്ട്. സ്വാർത്ഥമായ, പട്രിയർക്കലായ അധികാരത്തിൻ്റെ പരിധികളില്ലാത്ത പ്രയോഗത്താൽ നിയന്ത്രിതമായ ഒരു സിസ്റ്റം തുറന്നു വിട്ട ഭ്രാന്തു പിടിച്ച വേട്ടപ്പട്ടിയാണ് ബോബിയെങ്കിൽ, അതിനോട് തൻ്റേതായ രീതിയിൽ പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന  ഭ്രാന്തനാണ് ജോജി. 

ഇരകളിൽ ബോബിയുടെ ഓരോ ഇരയും അയാൾക്കെതിരെയോ അയാളുടെ കുടുംബത്തിനെതിരെയോ തിരിയുന്നവരാണ്. അയാൾ അവരുടെ കഴുത്തിൽ മുറുക്കുന്നത് അധികാരത്തിൻ്റെ കുരുക്കാണ്. ചൊൽപടിയ്ക്ക് നിർത്താനും, ഭോഗിക്കാനും, കുടുംബത്തിൻ്റെ അന്തസ്സ് കാക്കാനുമാണ് അയാൾ കൊലകൾ ചെയ്യുന്നത്. സിസ്റ്റത്തിൽ അന്തർലീനമായ പൈശാചികതയുടെ ആൾരൂപമായി അയാൾ മാറുകയാണ്. അവസാനം അതിനു തന്നെ താങ്ങാനാകാത്ത ഘട്ടത്തിൽ അയാളെ കൊന്നു കളയുകയാണ് ചെയ്യുന്നത്.  വളർത്തിയതും വധിക്കുന്നതും വ്യവസ്ഥിതി തന്നെയാണ്. 

vachakam
vachakam
vachakam

മറിച്ച് ജോജിയിൽ അയാളുടെ പ്രതിഷേധമുയരുന്നത്  അധികാരത്തിനെതിരേയാണ്. അയാൾ കൊന്നത് പട്രിയാർക്കിനെയാണ്. അയാളുടെ തുടർച്ചയാണ് ജോജിയുടെ രണ്ടാമത്തെ ഇര. പണത്തോടും അധികാരത്തോടുമുള്ള സ്വാർത്ഥത്തേക്കാൾ തകർന്ന ആത്മാഭിമാനമാണ് ജോജിയെക്കൊണ്ട് കൊലകൾ ചെയ്യിച്ചതെന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. തൻ്റെ സ്വാതന്ത്യമാണ് ജോജി ആഗ്രഹിച്ചത്. കുടുംബത്തിൻ്റെ ഈ അധികാരഘടനയാണ് അയാളുടെ വെറുപ്പിനു പാത്രമായത്. 

ജോജിയുടെ കൊലപാതകങ്ങൾ കൃത്യമായ പർപ്പസ് മുന്നിൽക്കണ്ടായിരുന്നു. അതിജീവനത്തിനാണ് അയാൾ അവസാന നിമിഷം വരെ ഭ്രാന്തമായി ശ്രമിച്ചത്. തൻ്റെ ആത്മഹത്യാ കുറിപ്പിൽ അയാൾ അതു വ്യക്തമാക്കുന്നുണ്ട്. ബോബിയും ജോജിയും സമാനർ അല്ലാതാകുന്നത് അതുകൊണ്ടാണ്. ഇരകളുടെ കോപ്പിയായി ജോജി മാറാത്തതും അതുകൊണ്ടാണ്. ഒരേ സോഷ്യൽ കണ്ടീഷനോട് ഉണ്ടായ രണ്ടു തരം പ്രതികരണങ്ങളാണത്. അതിനു പകരം മലമുകൾ, റബ്ബർത്തോട്ടം, ക്രിസ്ത്യൻ കുടുംബം എന്ന് നുള്ളിപ്പെറുക്കി സാമ്യത വിധിക്കുന്നത് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്ത ആസ്വാദന രീതിയാണെന്ന് തോന്നുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam