മമ്മുക്ക രാശി ആണ്, ബോസ്സ് ഡാ, മാസ്സ് ഡാ, നമ്മ തലൈവാർടാ

JANUARY 23, 2021, 3:17 PM

മമ്മൂട്ടി നായകനായെത്തിയ ചിത്രം ഷൈലോക്കിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് നിർമാതാവ് ജോബി ജോർജ്. ഫേസ്ബുക്ക് പേജിലൂടെയാണ് ജോബി ജോർജ് ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ചത്. മമ്മൂട്ടി തനിക്കും ഗുഡ്‌വില്‍ എന്റർടൈൻമെൻറ്സിനും രാശിയാണെന്നും ജോബി ജോർജ് പറയുന്നു.

ജോബി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

vachakam
vachakam
vachakam

മമ്മുക്കയും ഞാനും ഒരു യാത്ര കഴിഞ്ഞു വന്ന ദിനം വൈകുന്നേരം എന്റെ തൊഴിലുമായി ബന്ധപെട്ടു അജയ് വിളിച്ചു അതിനടയിൽ ഒരു കാര്യം കൂടി മുൻപ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസർ ബഡ്ജറ്റ് കൂടുതൽ ആയതിനാൽ മാറി, എന്റെ സിനിമ ചെയ്യാമോ? യെസ് ആയിരുന്നു ഉത്തരം കാരണം നായകൻ മമ്മുക്ക ആണ്. പിന്നെ നടന്നത് ചരിത്രം. 17.80 കോടി ആണ് തീയറ്ററിൽ എത്തിയവരെ ഷൈലോക്കിന് ചിലവായത്.

17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും,മമ്മുക്ക രാശി ആണ്. അത് കൊണ്ട് ഞാൻ ധൈര്യമായി പറയും ബോസ്സ് ഡാ, മാസ്സ് ഡാ. നമ്മ തലൈവാർടാ. ഇത്‌ പറയാൻ അവസരമൊരുക്കിയ ദൈവത്തിനും, കേരളത്തിലെ സിനിമ പ്രേക്ഷകർക്കും, അജയ്, മറ്റെല്ലാവര്ക്കും നന്ദി. ഒരു കാര്യം കൂടി ഗൂഡിവിലിനു വേണ്ടി ഞാൻ എടുത്ത തീരുമാനം പലർക്കും പലതരത്തിൽ കാവലായിട്ടുണ്ട്‌. സ്മരണ വേണം എന്തായാലും ഇനിയും ആ കാവൽ തുടർന്നുകൊണ്ടേയിരിക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam