ജോക്കർ  വേഷം വീണ്ടും കെട്ടിയാടാൻ    വാക്വീൻ ഫീനിക്സ് 

SEPTEMBER 19, 2020, 12:24 PM

കോമാളിയായെത്തി പ്രേക്ഷകരെ രസിപ്പിച്ച  ജോക്കറിന് തുടർ സിനിമകൾ വരുന്നു.  പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജോക്കറിന് രണ്ട് സീക്വൽ കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

ജോക്കറായി  അമ്പരപ്പിച്ച് ഓസ്കാർ പുരസ്കാരം വരെ നേടിയ വാക്വീൻ ഫീനക്സ് തന്നെയാണ് പുതിയ ചിത്രങ്ങളിലും ജോക്കറായി എത്തുക. ഹീത്ത് ലെഡ് ലെഡ്ജർ മുൻപ് അവതരിപ്പിച്ച ജോക്കർ കഥാപാത്രത്തെ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് വീണ്ടും എത്തിച്ച വാക്വീൻ ഫീനക്സ് അല്ലാതെ മറ്റൊരു നടനെ ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ സാധിക്കില്ലെന്നതാണ് വസ്തുത.

ജോക്കറിന്റെ പുതിയ ഭാഗങ്ങൾക്കായി വാക്വീൻ ഫീനെക്സിന് 360 കോടി രൂപയാണ് പ്രതിഫലമായി  ആവശ്യപ്പെട്ടിരിക്കുന്നത്  എന്നാണ് റിപ്പോർട്ട്. ടോഡ് ഫിലിപ്സ് തന്നെയാകും പുതിയ ചിത്രങ്ങളുടേയും സംവിധാനം. ചിത്രത്തിന് തുടർച്ചകൾ ഉണ്ടാകുമെന്ന് സംവിധായകനും നടനും നേരത്തേ സൂചന നൽകിയിരുന്നു.

vachakam
vachakam
vachakam

ചിത്രം പുറത്തിറങ്ങിയ സമയത്ത് തുടർ ഭാഗങ്ങളിൽ വാക്വീൻ ഫിനെക്സിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ വീണ്ടും ജോക്കറാകാൻ ഫീനിക്സ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. പുതിയ ചിത്രത്തിന്റെ തിരക്കഥയടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടക്കുകയാണെന്നാണ്  റിപ്പോർട്ടുകൾ. 

ജാക്വിൻ ഫീനിക്സിന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണ് ചിത്രങ്ങൾക്കായി ലഭിച്ചിരിക്കുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ രണ്ട് ജോക്കർ സിനിമകൾ പുറത്തിറക്കാനാണ് പദ്ധതി.  2022, 2024 വർഷങ്ങളിൽ ചിത്രം പുറത്തിറക്കാനാണ് വാർണർ ബ്രദേർസ് സ്റ്റുഡിയോയുടെ തീരുമാനം.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS