എല്ലാം തികഞ്ഞ ഒരു സിനിമ ആര്‍ക്കും തന്നെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ല: ദൃശ്യം 2ലെ ലൂപ്പ് ഹോളുകളെക്കുറിച്ച് ജീത്തു ജോസഫ്

FEBRUARY 22, 2021, 10:28 PM

ദൃശ്യം 2ലെ ലൂപ്പ് ഹോളുകളെക്കുറിച്ച് ജീത്തു ജോസഫ്. എല്ലാം തികഞ്ഞ ഒരു സിനിമ ആര്‍ക്കും തന്നെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു.  ദൃശ്യം 2 നേടിയ വിജയം തന്നെ അത്ഭുതപെടുത്തിയെന്നാണ് ജീത്തു ജോസഫിന്റെ പക്ഷം. ‘ദൃശ്യം 2 വിജയിക്കുമെന്ന് അറിയാമായിരുന്നു. എന്നാൽ ദൃശ്യത്തിന്റെ അത്ര പോരാ എന്ന പ്രേക്ഷക അഭിപ്രായമാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് പലരും ചിത്രം ആദ്യ ഭാഗത്തേക്കാള്‍ നല്ലതാണെന്നാണ് പറയുന്നത്’, ജീത്തു ജോസഫ് കൂട്ടിചേര്‍ത്തു.

എത്ര തന്നെ ശ്രമിച്ചാലും എല്ലാം തികഞ്ഞ ഒരു സിനിമ ഒരാള്‍ക്കും ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടാണ് നമ്മള്‍ സിനിമയുടെ സ്വാതന്ത്ര്യം എന്ന് പറയുന്നത്. എന്നാല്‍ അതിനര്‍ത്ഥം സിനിമയിലെ എല്ലാ ലോജിക്കും എടുത്ത കളയാമെന്നല്ല.ഒരു സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെങ്കില്‍ സിനിമ വിജയിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.ദൃശ്യം 2നായി ഫോറന്‍സിക്ക് ഉദ്യോഗസ്ഥരുമായും നിയമവിദഗ്ദരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും ജീത്തു ജോസഫ് പറഞ്ഞു. 

‘ദൃശ്യം 2 ചെയ്യുന്നതിന് മുൻപ് ഞാൻ നിരവധി നിയമവിദഗ്ദ്ധരോടും ഫോറൻസിക് ഉദ്യോഗസ്ഥരോടും സംസാരിച്ചിരുന്നു. ഉദാഹരണത്തിന് ആ ഡിഎൻഎ സാമ്പിളുകൾ കാർഡ്ബോർഡ് പെട്ടിയിൽ കൊണ്ടുപോകുന്ന രംഗം. അത് ചില പ്രേക്ഷകർക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടെങ്കിലും സത്യത്തിൽ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. 

vachakam
vachakam
vachakam

പല സ്ഥലങ്ങളിലും അതിലും പരിതാപകരമായ അവസ്ഥയിലാണ് നമ്മുടെ ഫോറൻസിക് കേന്ദ്രങ്ങൾ. പലപ്പോഴും സാമ്പിളുകൾസീൽ പോലും ചെയ്യാതെയാണ് കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നത്. ഞാൻ ഒരു പൊലീസ് സർജനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആ രംഗം എഴുതിയത്. അദ്ദേഹം പറഞ്ഞതിന്റെ പകുതി മാത്രമേ ആ സിനിമയിൽ ഉൾപ്പെടുത്തിയുള്ളു’, ജീത്തു ജോസഫ് പറഞ്ഞു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam