ഐഫോണ്‍ കൊണ്ട് പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നോ

MARCH 7, 2021, 10:19 PM

സമൂഹമാധ്യമത്തിൽ വൈറലായി നടൻ ജയസൂര്യയുടെ പുതിയ ഫോട്ടോ. ഒറ്റനോട്ടത്തിൽ കുഞ്ചാക്കോ ബോബനെ പോലെ തോന്നുന്ന ചിത്രമാണെന്നാണ് താരത്തിന്റെ ആരാധകരുടെ വാദം. നിരവധി പേരാണ് കുഞ്ചാക്കോ ബോബനെ പോലെയുണ്ടെന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. തന്റെ ഐഫോൺ പിടിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്.  

അതേസമയം ഐഫോൺ പിടിച്ച് നിൽക്കുന്നത് കൊണ്ട് സ്വർണ്ണക്കടത്ത് കേസിന്റെ കാര്യത്തിൽ ജയസൂര്യ സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കളിയാക്കുകയാണോ എന്ന ചോദ്യവും പ്രേക്ഷകർ ഉയർത്തുന്നുണ്ട്.

‘ഐഫോണിൽ ഐഫോണിന്റെ ഫോട്ടോ എടുത്തു ഞങ്ങളെ സെക്രട്ടറിയെ കളിയാക്കുകയാണോ മിസ്റ്റർ , ഇന്നോവ വിടേണ്ടി വരുമോ’, ‘ഐഫോൺ കൊണ്ട് പാർട്ടിയെ അപമാനിക്കാൻ ശ്രമിച്ചാൽ സഖാക്കൾ കയ്യും കെട്ടി നോക്കി ഇരിക്കില്ല കുഞ്ചാക്കോ ബോബാ…കിറ്റ് വാങ്ങി തിന്നിട്ടും ഇങ്ങനെ ചെയ്യാൻ നാണമില്ലേ തനിക്ക്.’,

vachakam
vachakam
vachakam

 ‘കിറ്റും വാങ്ങി തിന്നിട്ട് ഇന്നത്തെ ദിവസം ഐ ഫോൺ പിടിച്ചു നിൽക്കുന്ന ഫോട്ടോ ഇടാൻ നിങ്ങൾക്ക് എങ്ങനെ മനസ്സു വന്നു’, ‘കൊടിയേരിയുടെ കുടുംബത്തെ ട്രോളിയതാണോ ? ?? നിങ്ങൾക്ക് കിറ്റ് കിട്ടിയില്ലേ ??’, ‘ഈ ഐഫോൺ ഒക്കെ ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ല’, ‘കസ്റ്റംസ് തിരയുന്ന ഐഫോൺ ആണോ’ എന്നീ രീതിയിലുള്ള കമന്റുകളാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫോട്ടോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് നൽകാനായി വാങ്ങിയ അഞ്ച് ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോൺ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam